ഫിയോക്കില്‍ നിന്നും താന്‍ രാജിവെച്ചതാണെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
തന്റെ രാജി സ്വീകരിച്ചോയെന്നോ ഇല്ലെന്നോ തനിക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു
കൊച്ചി:തീയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്ക്)യില്‍ നിന്നും താന്‍ നേരത്തെ തന്നെ രാജി വെച്ചതാണെന്നും പിന്നെയെങ്ങനെയാണ് തന്നെ പുറത്താക്കുകയെന്ന് ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ ആയിരുന്ന നിമ്മാതാവ് ആന്റണി പെരുമ്പാവൂര്‍.
താന്‍ നേരത്തെ രാജി നല്‍കിയതാണ്.എന്നാല്‍ തന്റെ രാജി സ്വീകരിച്ചോയെന്നോ ഇല്ലെന്നോ തനിക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.തന്റെ രാജി സ്വീകരിച്ചാല്‍ പോരെ പ്രശ്‌നം തീരും അല്ലാതെ മാറ്റിയതാണെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിക്കുന്നു.നാലു വര്‍ഷം വളരെ നന്നായി മുന്നോട്ടു പോയ സംഘടനയാണ് ഫിയോക്കെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
സംഘടനയുണ്ടാക്കിയ സമയത്ത് ദിലീപിനെ ആജീവാനന്ത ചെയര്‍മാനായും ആന്റണി പെരുമ്പാവൂരിലെ വൈസ് ചെയര്‍മാനുമായും തിരഞ്ഞെടുത്തിരുന്നു.എന്നാല്‍ ഇനി മുതല്‍ ഈ സ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്താനാണ് ഫിയോക്കിന്റെ നീക്കം.ഈ മാസം 31 ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും സംഘടനയില്‍ നിന്നും പുറത്താന്‍ നീക്കം നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയാണ് പ്രശ്‌നങ്ങളുടെ തുടക്കം.2017 ല്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ ഭിന്നിപ്പിന്റെ തുടര്‍ച്ചയായിട്ടാണ് ഫിയോക്ക് രൂപം കൊള്ളുന്നത്.