ജീവകാരുണ്യ പദ്ധതികളുമായി ഗഫൂര്‍ ഷാസ് ഫൗണ്ടേഷന്‍

Update: 2021-06-16 01:11 GMT

ദുബൈ: ഗഫൂര്‍ ഷാസ് ഫൗണ്ടേഷന്‍ (ജിഎസ് ഫൗണ്ടേഷന്‍) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതായി ഫാസ്റ്റ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാദാപുരം കല്ലാച്ചി പഞ്ചായത്തില്‍ അര്‍ഹരായ 500 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള സമ്പൂര്‍ണ ഭക്ഷ്യ കിറ്റുകള്‍ നല്‍കും. നീതി മെഡിക്കല്‍ സ്റ്റോറുമായി സഹകരിച്ച് ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നു. ഒരു ഫൗണ്ടേഷന് കീഴിലാകുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന തിരിച്ചറിവിലാണ് ജിഎസ് ഫൗണ്ടേഷന് രൂപം നല്‍കിയതെന്നും പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായാണ് വിപുലീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സൗജന്യമായി രണ്ടു ആംബുലന്‍സ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. നിര്‍ധനര്‍ക്ക് പൂര്‍ണമായും സൗജന്യമായിരിക്കും ആംബുലന്‍സ് സേവനങ്ങള്‍. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അസ്‌കര്‍ പുതുശ്ശേരി (+91 8866 866888), റിയാസ് പോതുകണ്ടി (+91 9447 311883) എന്നിവരടക്കം മൂന്നു കോഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിച്ചു തീരാത്ത മരുന്നുകള്‍ വീടുകളില്‍ നിന്നും സമഹാരിച്ചാണ് അര്‍ഹര്‍ക്ക് എത്തിച്ചു കൊടുക്കുക. വൈദ്യ സേവന വിഭാഗത്തില്‍ ഒരു ഡോക്ടറെ കൂടി ഉള്‍പ്പെടുത്തും. താമസിയാതെ ബ്ളഡ് ഡൊണേഷന്‍ ടീമിനെയും സജ്ജമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫാസ്റ്റ് ഗ്രൂപ് സ്പോണ്‍സര്‍ ഹാമദ് അബ്ദുല്ല ഈസാ ബുഷാ അല്‍സുവൈദിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Tags:    

Similar News