കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.