ഉഷ്ണക്കാറ്റിന്റെ വേഗം കൂടാമെന്ന് പ്രവചനം; ലോസ് എയ്ഞ്ചലസിലെ 60 ലക്ഷം പേരെ ബാധിക്കും

Update: 2025-01-15 17:34 GMT

ലോസ് എയ്ഞ്ചലസ്: മരുഭൂമിയില്‍ നിന്നുള്ള സാന്റ അന ഉഷ്ണക്കാറ്റിന്റെ ശക്തി വീണ്ടും കൂടാമെന്ന് യുഎസ് കാലാവസ്ഥാവകുപ്പ്. മലമ്പ്രദേശങ്ങളില്‍ മണിക്കൂറില്‍ 88 കിലോമീറ്റര്‍ വേഗവും തീരപ്രദേശങ്ങളില്‍ 56 കിലോമീറ്റര്‍ വേഗവും കാറ്റ് കൈവരിക്കാമെന്നാണ് പ്രവചനം. അത് അത്യന്തം അപകടകരമായ സ്ഥിതി ലോസ് എയ്ഞ്ചലസിലും വെന്‍ച്വറ പ്രദേശത്തുമുണ്ടാക്കാം. ഏകദേശം 60 ലക്ഷം പേര്‍ അതീവ അപകടഭീഷണിയിലാണ്. കാറ്റില്‍ ചാരം പറക്കുന്നത് 1.7 കോടി പേരെ പ്രതികൂലമായി ബാധിക്കും. ലോസ് എയ്ഞ്ചലസിലും സമീപപപ്രദേശങ്ങളിലുമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാലിഫോണിയയിലെ 90,000 വീടുകളിലെ വൈദ്യുതിബന്ധം അധികൃതര്‍ വിഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതിബന്ധം അനുവദിക്കുന്നത് സ്പാര്‍ക്ക് ഉണ്ടാവാനും കൂടുതല്‍ തീപിടിത്തങ്ങള്‍ക്ക് കാരണമാവുമെന്നുമാണ് അധികൃതരുടെ ഭയം. നിത്യ ചെലവിന് മാര്‍ഗമില്ലാത്തതിനാല്‍ 40,000 പേര്‍ സര്‍ക്കാരിന്റെ കിറ്റുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം നാലു ട്രില്യണ്‍ യുഎസ് ഡോളറിന്റെ (34,57,21,69,39,99,999 രൂപ) ബിസിനസ് പദ്ധതികള്‍ പൊളിഞ്ഞെന്നാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പറയുന്നത്.

Similar News