കോഴിക്കോട് ലോഡ്ജിലെ കൂട്ട ബലാല്‍സംഗം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

Update: 2021-09-10 19:33 GMT

കോഴിക്കോട്: കോഴിക്കോട് യുവതി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. അത്തോളി സ്വദേശികളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.


കൊല്ലം സ്വദേശിയായ 32കാരിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ഇനി പിടിയിലാകാനുള്ള രണ്ട് പേര്‍ക്കായാണ് പോലിസ് അന്വേഷണം നടത്തുന്നത്. അജ്‌നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ളാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.




Tags:    

Similar News