റിയാദ്: താമസസ്ഥലത്തെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. മഞ്ചേരി പന്തല്ലൂര്‍ മതരി കരുവാതൊടി വീട്ടില്‍ സക്കീര്‍ (43) ആണ് റിയാദ് ശുമൈസി ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: ഹസീന, മകള്‍: ഷിനിയ ഷെറിന്‍. മൃതദേഹം റിയാദില്‍ ഖബറടക്കാനാണ് തീരുമാനം.