അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകം ചോരുന്നു: വാതക ടാങ്കുകള്‍ അയക്കുമെന്ന് നാസ
ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകച്ചോര്‍ച്ചയുണ്ടാകുന്നത്.
ഫ്‌ളോറിഡ: അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ചയുണ്ടായതായി നാസ വെളിപ്പെടുത്തി. നിലയത്തില്‍ വിവിധ രാജ്യങ്ങള്‍ക്കായി തിരിച്ച ഭാഗത്ത് റഷ്യന്‍ കംപാര്‍ട്ട്‌മെന്റിലാണ് വാതക ചോര്‍ച്ച അനുഭവപ്പെട്ടത്. രണ്ട് റഷ്യന്‍ ഗവേഷകനും ഒരു അമേരിക്കന്‍ ഗവേഷകനും തിങ്കളാഴ്ച രാത്രി മുഴുവന്‍ നടത്തിയ പരിശോധനയില്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി.
ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകച്ചോര്‍ച്ചയുണ്ടാകുന്നത്. നിലവില്‍ ചെറിയ ചോര്‍ച്ചയാണുള്ളതെന്നും ഇത് വലുതാകുന്നില്ലെങ്കില്‍ നിലയത്തിന് ഭീഷണിയല്ലെന്നും അന്താലാഷ്ട്ര ബഹിരാകാശ നിലയം ഡെപ്യൂട്ടി മാനേജര്‍ കെന്നി ടോഡ് വ്യക്തമാക്കി. മൂന്നാം തവണ വാതക ചോര്‍ച്ച സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധന നടത്താനും അറ്റകുറ്റ പണികള്‍ക്കും നിലയത്തിലേക്ക് വാതക ടാങ്കുകള്‍ അയക്കുമെന്ന് നാസ അറിയിച്ചു. ടാങ്കുകള്‍ ഇന്ന് വിര്‍ജീനയിയില്‍ നിന്നും ബഹിരാകാശത്തേക്ക് അയക്കും.