ഗ്യാസ് വില വര്‍ധന: കോര്‍പറേറ്റുകള്‍ക്കുവേണ്ടി ബിജെപി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ

Update: 2023-03-01 09:49 GMT

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക വില അമിതമായി വര്‍ധിപ്പിച്ച് ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റ രാത്രികൊണ്ട് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ വിതരണ നിരക്ക് ഉള്‍പ്പെടെ ഗാര്‍ഹിക സിലിണ്ടറിന് 1170 രൂപയിലധികം മുടക്കണം. വാണിജ്യ സിലിണ്ടറിന്റെ വില 1773 ല്‍ നിന്ന് 2124 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുരിതപൂര്‍ണമാക്കുന്നതില്‍ മല്‍സരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. അടുക്കളയില്‍ തീ പുകയുന്നതു പോലും അസഹിഷ്ണുതയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. വാണിജ്യ സിലിണ്ടറിന്റെ വിലവര്‍ധന ചെറുകിട ഹോട്ടല്‍, റെസ്‌റ്റൊറന്റ്, ബേക്കറി മേഖലയെ ഗുരുതരമായി ബാധിക്കും. ഇതിലൂടെ ഭക്ഷണ സാധനങ്ങള്‍ക്ക് വിലവര്‍ധന അടിച്ചേല്‍പ്പിക്കുകയാണ്. കോര്‍പറേറ്റുകളുടെ ലാഭവിഹിതത്തില്‍ കുറവുവരുന്നത് സഹിക്കാനാവാത്ത ബിജെപി സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം നരകതുല്യമാക്കുകയാണ്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നുവരണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ അഭ്യര്‍ഥിച്ചു.

Tags:    

Similar News