ജിസിസി ഉച്ചകോടി: ഖത്തര്‍ അമീര്‍ സൗദിയിലെത്തി

Update: 2021-01-05 10:12 GMT

റിയാദ്: സൗദി അറേബ്യയിലെ അല്‍ഉലമായില്‍ ചൊവ്വാഴ്ച നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശേഖ് തമീം സൗദിയിലെത്തി. സൗദിയിലെ സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു.

ജിസിസി രാജ്യങ്ങളുടെ 41ാമത് ഉച്ചകോടിയാണ് അല്‍ഉലമായില്‍ നടക്കുന്നത്.

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സഭ, യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഖത്തര്‍ സൗദി അതിര്‍ത്തി തുറന്നതിനു പിന്നാലെയാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത്. 2017 ജൂണ്‍ അഞ്ചിനാണ് സൗദി, ഖത്തര്‍ അതിര്‍ത്തി അടച്ചത്. ഖത്തറിന് തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും അടക്കം 12 വ്യവസ്ഥകളാണ് ഖത്തറിനു മുന്നില്‍ വച്ചത്. സൗദിക്കു പുറമെ ബെഹറൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര ബതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു.

ഖത്തറിനെതിരേയുള്ള ഉപരോധം അവസാനിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് സൗദിയിലെ സല്‍മാന്‍ രാജാവ് അത് സ്ഥിരീകരിച്ചു. സൗദി, ഖത്തറുമായുള്ള കരനാവിക വ്യോമ അതിര്‍ത്തികളും തുറന്നിട്ടുണ്ട്.

പ്രദേശിക സഹകരണം ഉറപ്പുവരുത്താനും പ്രദേശത്ത് ഐക്യവും സമാധാനവും നിലവില്‍ വരുത്തുന്നതിന്റെയും ഭാഗമാണ് ഉച്ചകോടി. 

Tags:    

Similar News