ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ക്രൈസ്തവ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ആഗോള അധ്യക്ഷന്‍
കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ പുരോഗമന ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാന ലോക ക്രൈസ്തവ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി യാക്കോബായ സുറിയാനി സഭ നിരണം ഭദ്രസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത എതിരില്ലാതെ തിതരഞ്ഞെടുക്കപ്പെട്ടു. 80 ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക ഓണ്‍ലൈന്‍ അസംബ്ലിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയാണ് ഡബ്ല്യുഎസ്സിഎഫ്. ഇന്ത്യയില്‍നിന്ന് ഇതിനു മുമ്പ് പൗലോസ് മാര്‍ പൗലോസ് ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. ആഗോള അധ്യക്ഷനായുള്ള ചുമതല നാല് വര്‍ഷത്തേക്കാണ്.