അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളില്‍ പൊതുപ്രവേശന പരീക്ഷ

Update: 2021-12-01 01:42 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കേന്ദ്ര സര്‍വകലാശാലകളിലും യുജിസി പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുന്നു. 2022-23 അധ്യയ വര്‍ഷം മുതലാണ് പരിഷ്‌കാരം പ്രാബല്യത്തില്‍ വരിക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് (എന്‍ടിഎ) പരീക്ഷാനടത്തിപ്പിന്റെ ചുമതല. 2020 ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശം.

ചുരുങ്ങിയത് 13 ഭാഷകളിലെങ്കിലും പരീക്ഷ നടത്തേണ്ടിവരും. സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഇതിന്റെ ഭാഗമാകാം.  

Tags:    

Similar News