ഗ്ലോബല്‍ വില്ലേജ്: വീസാ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി ജിഡിആര്‍എഫ്എ

ഒക്ടോബര്‍ 25 മുതല്‍ 2021 ഏപ്രില്‍ വരെയാണ് ഗ്ലോബല്‍ സീസണ്‍ 25.

Update: 2020-10-09 18:38 GMT

ദുബൈ:  ഇത് സംബന്ധിച്ച് ഗ്ലോബല്‍ വില്ലേജും, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും പരസ്പരം കൈകോര്‍ത്തു പ്രവര്‍ത്തിക്കും. ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക. ഈ കേന്ദ്രം പങ്കാളികളുടെ വിസ അപേക്ഷയും, മറ്റു ബിസിനസ് ആവിശ്യങ്ങളും നിറവേറ്റപ്പെടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായിരിക്കും. 25 നാണ് ഗ്ലോബല്‍ വില്ലേജ് പുതിയ സീസണ്‍ ആരംഭിക്കുക.

' ഇപ്പോള്‍ ദുബൈ ബിസിനസ്സിനായി വീണ്ടും തുറന്നിരിക്കുന്നു. ലോകത്തിന്റെ കണ്ണുകള്‍ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ സഹകരണം അധികാരികളുടെ ഐക്യദാര്‍ഢ്യത്തിന്റെയും, പിന്തുണയുടെയും പ്രാധാന്യം വ്യക്തമാകുന്നു' , കസ്റ്റമര്‍ഹാപ്പിനസ് സെന്ററിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് മാനേജറും, ജിഡിആര്‍എഫ്എയിലെ ഗ്ലോബല്‍ വില്ലേജ് ടീം ചീഫുമായ ലഫ് :കേണല്‍ ജാസി ആഹ്‌ലി പറഞ്ഞു. ജി ഡിആര്‍എഫ്എഡി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗ്ലോബല്‍ വില്ലേജിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലി അല്‍ സുവൈദിയും അറിയിച്ചു

സന്ദര്‍ശകര്‍ക്ക് ഏറ്റവും വേഗത്തില്‍ തന്നെ വിസകള്‍ അനുവദിക്കുമെന്ന് ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മറി അറിയിച്ചു. കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ ശക്തമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഒക്ടോബര്‍ 25 മുതല്‍ 2021 ഏപ്രില്‍ വരെയാണ് ഗ്ലോബല്‍ സീസണ്‍ 25.

Tags:    

Similar News