'ഗോ വിജ്ഞാന്‍'; പശുശാസ്ത്ര പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍

'കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍പ്രസാര്‍ എക്‌സാമിനേഷന്‍' എന്നായിരിക്കും പരീക്ഷയുടെ പേര്

Update: 2021-01-05 16:10 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പശുവിനെ കുറിച്ചുള്ള വിവരം വര്‍ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി പരീക്ഷ നടത്തുന്നു. ഓണ്‍ലൈന്‍ മുഖേന ഫെബ്രുവരി 25നാണ്് പരീക്ഷ നടത്തുക. തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് 'പശു ശാസ്ത്ര' ത്തില്‍ ഇത്തരമൊരു പരീക്ഷയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കാത്തിരിയ പറഞ്ഞു.


'കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍പ്രസാര്‍ എക്‌സാമിനേഷന്‍' എന്നായിരിക്കും പരീക്ഷയുടെ പേര്. പ്രൈമറി , സെക്കന്‍ഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം. പശു ശാസ്ത്ര പരീക്ഷ എല്ലാ വര്‍ഷവും നടത്തുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്‌സൈറ്റില്‍ ലഭിക്കും. ഇതിനുള്ള പഠന സാമഗ്രികളും ലഭ്യമാക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും വല്ലഭായ് കാത്തിരിയ വ്യക്തമാക്കി.




Tags:    

Similar News