കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമായി. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു.