കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ട് പേര്‍ പിടിയില്‍

Update: 2021-02-13 04:51 GMT

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ പരാതിയില്‍ കോഴിക്കോട്, കൊണ്ടോട്ടി പോലിസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. മുക്കം സ്വദേശികളായ ജസീം, തന്‍സീം എന്നിവരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. പിന്തുടര്‍ന്ന വാഹനവും പോലിസ് കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാര്‍ ഫേസ്!ബുക്കില്‍ കുറിച്ചു. കരിപ്പൂരിലേക്ക് പോവുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമം. എറണാകുളം രജിസ്‌ടേഷനുള്ള കാര്‍ നമ്പറടക്കം നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പോലിസ് കേസെടുത്തു. വഴി തടസ്സപ്പെടുത്തല്‍ വാഹനാപകടത്തിന് ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.




Similar News