നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂര്‍ സ്വദേശി ഗോകുല്‍, സ്വര്‍ണക്കടത്ത് സംഘാംഗം മലയാറ്റൂര്‍ സ്വദേശി ജെറിന്‍ ബൈജു എന്നിവരെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.ജൂലൈ ആദ്യം കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വില വരുന്ന 1400 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ഈ കേസില്‍ വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരനെ പിടികൂടിയിരുന്നു. തുടര്‍ അന്വേഷണത്തിലാണ് മൂന്നുപേര്‍ കൂടി പിടിയിലായത്. ഇവരെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി.