സ്ത്രീ സുരക്ഷക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉപവസിക്കുന്നു

നാളെ വൈകീട്ട് 4.30 മുതല്‍ ആറുവരെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസം.

Update: 2021-07-13 07:45 GMT

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിയായ അതിക്രമങ്ങള്‍ക്കെതിരേ സ്ത്രീ സുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസമനുഷ്ഠിക്കുന്നു. നാളെ വൈകീട്ട് 4.30 മുതല്‍ ആറുവരെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസം.

കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സത്രീ സുരക്ഷ ലക്ഷ്യമിട്ട് ഗാന്ധിയന്‍ സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രതാപരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.


Tags:    

Similar News