പ്രതിപക്ഷ നേതാവ് മറുപടി അര്‍ഹിക്കുന്നില്ല; അദ്ദേഹം സര്‍ക്കാരിന്റെ അടുത്തയാളാണെന്നും ഗവര്‍ണര്‍
ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നതാണ് ഗവര്‍ണര്‍ വായിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിക്ഷ നേതാവ് മറുപടി അര്‍ഹിക്കുന്നില്ല. അദ്ദേഹം സര്‍ക്കാരിന്റെ അടുത്തയാളാണ്. തന്റെ വായ മുദ്ര വച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് എത്തിയിരുന്നു. ഗവര്‍ണര്‍ ചുമതല നിര്‍വഹിക്കുന്നില്ലെന്നായിരുന്നു വിഡി സതീശന്റെ വിമര്‍ശം. ഡി.ലിറ്റ് ശിപാര്‍ശ ഗവര്‍ണര്‍ സ്വകാര്യമായി പറഞ്ഞാല്‍ പോരൊന്നും സതീശന്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി. ലിറ്റ് നല്‍കണമെന്ന് വിസിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്.
അതേസമയം, ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നതാണ് ഗവര്‍ണര്‍ വായിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.