വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ട മധ്യപ്രദേശ് ഗവര്‍ണറുടെ നടപടി ശരിവച്ച് സുപ്രിം കോടതി

Update: 2020-04-13 07:05 GMT

ന്യൂഡല്‍ഹി: ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ മധ്യപ്രദേശ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ട ഗവര്‍ണറുടെ നടപടി  സുപ്രിം കോടതി ശരിവച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് അജയ് രസ്‌തോഗിയും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭൂരിപക്ഷം നഷ്ടമായാല്‍ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിടാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്ന് 68 പേജുള്ള വിധിയില്‍ പറയുന്നു.

ഭരണഘടനാ നിയമത്തിലും ഗവര്‍ണറുടെ അധികാരത്തെയും കുറിച്ചുള്ള വിശദമായ വിധിയാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് നടത്താനായിരുന്നു മാര്‍ച്ച് 19ന് സുപ്രിം കോടതി മധ്യപ്രദേശ് നിയമസഭയ്ക്ക് നിര്‍ദേശം നല്‍കിയത്. പക്ഷേ, അതിനു മുമ്പ് കമല്‍നാഥ് സര്‍ക്കാര്‍ രാജിസമര്‍പ്പിച്ചു. ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയുംചെയ്തു.

ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 22 എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രതിസന്ധി രൂപപ്പെട്ടത്.  

Tags:    

Similar News