ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ഗവ.മെഡിക്കല്‍ കോളജ്

Update: 2024-12-28 09:33 GMT

തൃശുര്‍: ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് . അക്കിക്കാവ് സ്വദേശിനി(74)ക്കാണ് കത്തീറ്റര്‍ ചികിത്സയിലൂടെ വാല്‍വ് മാറ്റിവെച്ചത്. നടക്കുമ്പോള്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടക്കിടെ ബോധംകെട്ടുവീഴല്‍ എന്നീ ലക്ഷണങ്ങളോടെ ചികില്‍സക്കെത്തിയ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വ് വളരെയധികം ചുരുങ്ങിയതിനാല്‍ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പ് ചെയ്ത് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു രോഗിക്ക്. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാല്‍വ് മുറിച്ചുമാറ്റി കൃത്രിമ വാല്‍വ് പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികില്‍സ.

എന്നാല്‍, രോഗിയുടെ പ്രായവും ശാരീരികാവശതയും മൂലം മേല്‍പറഞ്ഞ ചികില്‍സ വടത്താനാകുമായിരുന്നില്ല. ഇതേ തുടര്‍ന്ന് കത്തീറ്റര്‍ ചികില്‍സ നടത്താന്‍ ആലോചിക്കുകയായിരുന്നു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സി പി കരുണദാസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്ന് മണിക്കൂറെടുത്താണ് ചികില്‍സ നടത്തിയത്.

Tags:    

Similar News