മാളയില്‍ എല്‍ഇഡി വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന ഗ്രാമദീപം പദ്ധതിക്ക് തുടക്കമായി

Update: 2020-09-25 14:46 GMT

മാളഃ മാള ഗ്രാമപഞ്ചായത്തില്‍ എല്‍ഇഡി വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന ഗ്രാമദീപം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ 2020- 21 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്‌നേഹഗിരി മുതല്‍ കുഴിക്കാട്ടുശ്ശേരി വരെയുള്ള സംസ്ഥാന പാതയിലെ ലൈറ്റുകള്‍ എല്‍ഇഡി ആക്കും. ഇതുവഴി വൈദ്യുത ഉപഭോഗവും ചെലവും കുറയും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ്, ഗ്രാമപഞ്ചായത്തംഗം അമ്പിളി തിലകന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ അഭിജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar News