ഭക്ഷ്യ ധാന്യങ്ങള്‍ക്കുമേല്‍ ജിഎസ്ടി: പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ
എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി പാര്‍ട്ടി സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി : ഭക്ഷ്യധാന്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ ജിഎസ്ടി പിന്‍വലിക്കുക,വിലക്കയറ്റം തടയുക,കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
എറണാകുളം ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി പാര്‍ട്ടി സംസ്ഥാന സമിതിയംഗം വി.എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സിറാജ് കോയ നന്ദി പറഞ്ഞു. ജില്ലാ മണ്ഡലം നേതാക്കള്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.