ഡാമുകള്‍ തുറന്നതിനാല്‍ ഒഴുക്കിന് ശക്തി കൂടും ;നദികളില്‍ ഇറങ്ങുന്നതിനു കര്‍ശന വിലക്ക്

പെരിയാര്‍ നദിയിലും കൈ വഴികളിലും ഇറങ്ങുവാനോ നീന്താനോ പാടില്ല. പുഴയില്‍ കുളിക്കുവാനോ തുണിയലക്കുവാനോ പാടില്ല. ഈ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി

Update: 2022-08-08 12:17 GMT

കൊച്ചി: ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് ജലനിരപ്പ് സാഹചര്യത്തില്‍ പെരിയാര്‍ നദിയിലും കൈ വഴികളിലും ഇറങ്ങരുതെന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്.

ഡാമുകളില്‍ നിന്നുള്ള വെള്ളം നദിയില്‍ എത്തുന്നതിനാല്‍ ജല നിരപ്പ് സാരമായി ഉയര്‍ന്നില്ലെങ്കിലും വെള്ളം ഒഴുകുന്ന ശക്തി കൂടുതലായിരിക്കും എന്നത് കണക്കില്‍ എടുത്താണ് ഈ നിര്‍ദേശം. പുഴയില്‍ ഇറങ്ങുന്നതിനും നീന്തുന്നതിനും നിരോധനമുണ്ട്.

പുഴയില്‍ കുളിക്കുവാനോ തുണിയലക്കുവാനോ പാടില്ല. ഈ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News