എടയാര്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്:സിഡ്ബി 30 കോടി രൂപ നല്‍കും; പെരിയാര്‍ മലിനീകരണം തടയുക ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്

പ്രതി ദിനം രണ്ടു മില്യണ്‍ ലിറ്റര്‍ ശേഷിയുള്ളതാണ് നിര്‍ദിഷ്ട പ്ലാന്റ്.വ്യത്യസ്തമായ ടാങ്കുകളിലും ചേംബറുകളിലും ശേഖരിക്കുന്ന മലിനജലം ബയോളജിക്കല്‍ ട്രീറ്റ്‌മെന്റ്്, കെമിക്കല്‍ ട്രീറ്റ്‌മെന്റ് എന്നിവ മുഖേന നിര്‍വീര്യമാക്കിയും ഫില്‍റ്ററേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ് എന്നിവ വഴി ശുചീകരിച്ചും പുറംതള്ളുന്നതാണ് സംവിധാനം

Update: 2022-04-09 09:23 GMT
എടയാര്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്:സിഡ്ബി 30 കോടി രൂപ നല്‍കും; പെരിയാര്‍ മലിനീകരണം തടയുക ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: എടയാര്‍ വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി കോമണ്‍ എഫ് ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതിക്ക് സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(SIDBI) സാമ്പത്തിക സഹായം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് ഫണ്ട് സ്‌കീമിന് കീഴില്‍ 30 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ സിഡ്ബി തത്വത്തില്‍ തീരുമാനിച്ചു. ഇക്കാരം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും പെരിയാര്‍ നദിയെ സംരക്ഷിക്കുന്നതിന് ലക്ഷ്യം വച്ചുള്ളതാണ് എഫ് ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്പ്രതി ദിനം രണ്ടു മില്യണ്‍ ലിറ്റര്‍ ശേഷിയുള്ളതാണ് നിര്‍ദിഷ്ട പ്ലാന്റ്.

വ്യത്യസ്തമായ ടാങ്കുകളിലും ചേംബറുകളിലും ശേഖരിക്കുന്ന മലിനജലം ബയോളജിക്കല്‍ ട്രീറ്റ്‌മെന്റ്, കെമിക്കല്‍ ട്രീറ്റ്‌മെന്റ് എന്നിവ മുഖേന നിര്‍വീര്യമാക്കിയും ഫില്‍റ്ററേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ് എന്നിവ വഴി ശുചീകരിച്ചും പുറംതള്ളുന്നതാണ് സംവിധാനം. എടയാര്‍ വ്യവസായ വികസന ഏരിയയിലെ നിലവില്‍ എഫ് ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്ള മുഴുവന്‍ യൂനിറ്റുകളും പുതുതായി ആരംഭിക്കുന്ന കോമണ്‍ എഫ് ളുവന്റ്  ട്രീറ്റ്‌മെന്റ് പ്ലാന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പെരിയാര്‍ നദിയുടെ നിശ്ചിത ഭാഗങ്ങളില്‍ പുറന്തള്ളുന്ന ജലത്തിന്റെ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി മൈക്രോബയോളജി ലാബുകള്‍ പ്രവര്‍ത്തിപ്പിച്ച് പ്ലാന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നും പി രാജീവ് പറഞ്ഞു.

കേരള വാട്ടര്‍ അതോറിറ്റി ആണ് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്റ്റിനെ ചെലവ് 37.5 കോടി രൂപയാണ്. പ്ലാന്റ് സ്ഥാപിക്കുന്നത് വഴി നാഷണല്‍ ഗ്രീന്‍ െ്രെടബ്യൂണലിന്റെ 2018 ലെ വിധി നടപ്പിലാക്കാന്‍ കഴിയും.സംസ്ഥാനത്ത് ഏറ്റവുമധികം വ്യവസായ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എടയാര്‍ മേഖലയില്‍ ആണ് . 1964 ല്‍ ആരംഭിച്ച എടയാര്‍ ഡെവലപ്പ്‌മെന്റ്് ഏരിയയില്‍ സ്ഥാപിച്ച 336 യൂനിറ്റുകളില്‍ നിലവില്‍ 303 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാന്റിന്റെ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ചെലവുകള്‍ക്കായി ഓരോ വര്‍ഷവും 11 കോടി രൂപയോളം സര്‍ക്കാര്‍ ചെലവഴിക്കും.

Tags:    

Similar News