ഗാന്ധിനഗര്‍: ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ 324 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,592 ആയി.
സംസ്ഥാനത്ത് ഇതുവരെ 586 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 9,753 പേരുടെ രോഗം ഭേദമായി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.
രാജ്യത്ത് ഇതുവരെ 78,003 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 26,235 പേരുടെ രോഗം ഭേദമായി. 2,543 പേര്‍ മരിച്ചു.