ഗ്യാന്‍വാപി മസ്ജിദ് കയ്യേറ്റത്തെ അപലപിച്ചു: ഗുജറാത്ത് എഐഎംഐഎം നേതാവിനെതിരേ ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് പോലിസ് കേസ്

Update: 2022-05-18 15:14 GMT

അഹമ്മദാബാദ്: ഗ്യാന്‍വാപി മസ്ജിദ് കയ്യേറാനുള്ള ഹിന്ദുത്വപദ്ധതിക്കെതിരേ ട്വിറ്ററില്‍ പോസ്റ്റിട്ട ഗുജറാത്തിലെ എഐഎംഐഎം നേതാവിനെതിരേ പോലിസ് കേസ്. ഹിന്ദു ദൈവമായ ശിവലിംഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതരത്തില്‍ ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് അഹമ്മദാബാദ് പേലിസ് കേസെടുത്തത്.

വാരാണസിയില്‍ കണ്ടെത്തിയെന്ന് ആരോപിക്കുന്ന ശിവലിംഗത്തെക്കുറിച്ചാണ് ഡാനിഷ് ഖുറേശി ട്വീറ്റ് ചെയ്തത്. അദ്ദേഹം ഒരു ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ പാനലിസ്റ്റുമായിരുന്നു.

ഖുറേഷിക്കെതിരേ കേസെടുക്കണമെന്ന ഒരു ഹിന്ദുത്വ സംഘടനയുടെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് പുറത്തുവന്നത്.

ഹിന്ദു ദൈവത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഖുറേശി ട്വീറ്റ് ചെയ്‌തെന്ന് എസിബി ക്രൈംബ്രാഞ്ച് ജെ എം യാദവ് ആരോപിച്ചു. സാങ്കേതിക പരിശോധനകള്‍ക്കുശേഷമാണ് അറസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു.

ഐപിസി 153എ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Tags:    

Similar News