ഇസ്ലാമിലേക്ക് ആകൃഷ്ടയായതിനെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ഹാദിയക്ക് വീണ്ടുമൊരു ആഗ്രഹസാഫല്യം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ഡോക്ടര്‍ ബിരുദം നേടിയതോടെ ഹാദിയ ഇനി ഡോക്ടര്‍ ഹാദിയയാവും. ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് ഹാദിയക്ക് ഡോക്ടര്‍ ബിരുദം ലഭിച്ച വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഹാദിയ ബിരുദം നേടിയത്.
2016 ജനുവരിയിലാണ് വൈക്കം സ്വദേശികളായ അശോകന്, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില എന്ന ഹാദിയ വാര്‍ത്തകളില്‍ നിറയുന്നത്. ഇസ്ലാമിലേക്ക് ആകൃഷ്ടയായ ഹാദിയ മതം മാറിയതും പിന്നീട് ഷഫിന്‍ ജഹാനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാഹം ലൗ ജിഹാദാണെന്ന് പറഞ്ഞ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി.
ഇരുവരുടെയും വിവാഹത്തില്‍ ദുരൂഹതകളില്ലെന്നും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും ആരെയും വിവാഹം കഴിക്കാനും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് വിവാദത്തിന് അന്ത്യമായത്.