ഗസയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് ഹജ്ജിന് അവസരം; രാജാവിന്റെ അതിഥികളായെത്തുക 1000 തീര്‍ത്ഥാടകര്‍

Update: 2024-06-11 08:52 GMT

റിയാദ്: ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്. 13 ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനോടകം എത്തിയെന്നാണ് കണക്ക്. ഗസയില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്ന് 1000 പേര്‍, സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും.

ഗസയ്ക്കായി ആദ്യം ശബ്ദമുയര്‍ത്തിയ സഹായമയച്ച രാജ്യങ്ങളിലൊന്നായ സൗദി, ഏറ്റവും വലിയ തീര്‍ത്ഥാടനമായ ഹജ്ജിലും ഒരു മാതൃക തീര്‍ക്കുകയാണ്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവോടെ ഗസയില്‍ നിന്ന് ആയിരം തീര്‍ത്ഥാടകരെത്തും. ആക്രമണത്തില്‍ മരിച്ചവരും പരിക്കേറ്റരുമായവരുടെ കുടുംബങ്ങളില്‍ നിന്നായിരിക്കും ആ അതിഥികള്‍. ഇതോടെ മൊത്തം ഫലസ്തീനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ 2000 ആയി. 180 രാജ്യങ്ങളില്‍ നിന്ന് 13 ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനോടകം എത്തി കഴിഞ്ഞു. ആഭ്യന്തര തീര്‍ത്ഥാടകരും മക്കയിലേക്ക് നേരിട്ടെത്തുന്നവരുമാണ് വരും ദിനങ്ങളില്‍ എത്തുക.

Tags:    

Similar News