ഹജ്ജ് രജിസ്‌ട്രേഷന്‍ അവസാനിച്ചു

Update: 2020-07-11 12:36 GMT

ദമ്മാം: സൗദിയില്‍ നിന്ന് ഇത്തവണ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ അവസാനിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 5 ദിവസം മാത്രമാണ് ഇത്തവണ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അവസരം നല്‍കിയത്. ആകെയുള്ള തീര്‍ത്ഥാടകരില്‍ എഴുപത് ശതമാനം വിദേശികള്‍ക്കും മുപ്പത് ശതമാനം സ്വദേശികള്‍ക്കുമാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ അനുവദിക്കുക.

കൊവിഡ് 19 പ്രതിസന്ധി തുടരുന്നതിനാല്‍ നിരവധി നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ഇത്തവണത്തെ ഹജ്ജ് കര്‍മ്മം. 

Tags:    

Similar News