സി.പി.എമ്മിന്റെ വര്‍ഗീയ വിഭജന രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഹമീദ് വാണിയമ്പലം

Update: 2021-01-29 14:12 GMT
സി.പി.എമ്മിന്റെ വര്‍ഗീയ വിഭജന രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഹമീദ് വാണിയമ്പലം

മലപ്പുറം: കേരളത്തെ വര്‍ഗീയമായി വിഭജിച്ചു രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സി.പി.എമ്മിന്റെ അധാര്‍മ്മിക രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും ജനകീയ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തില്‍ പങ്കാളിയാവുക എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം മണ്ഡലം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം മണ്ഡലം പ്രസിഡന്റ് ശാക്കിര്‍ മോങ്ങം നയിക്കുന്ന രണ്ട് ദിവസത്തെ വാഹന പ്രചരണ ജാഥക്ക് മണ്ഡലത്തിന്റെ 30 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സമാപന പൊതുസമ്മേളനത്തില്‍ വള്ളുവമ്പ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുബൈദ മുസ്ലിയാരകത്തിനെ ആദരിച്ചു.

മുനീബ് കാരക്കുന്ന്, ഗണേഷ് വടേരി, രജിത മഞ്ചേരി, ഖാദര്‍ അങ്ങാടിപ്പുറം, അഷ്‌റഫ് കെ.കെ, ബഷീര്‍ തൃപ്പനച്ചി, ജംഷീല്‍ അബൂബക്കര്‍, ഫയാസ് ഹബീബ്, ശിഹാബ് തീരൂര്‍ക്കാട് ,സദ്‌റുദ്ധീന്‍ എ, ശുക്കൂര്‍ ആനക്കയം, അഡ്വ: അമീന്‍ ഹസ്സന്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

Tags:    

Similar News