'അറബിക്കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, കളമറിഞ്ഞ് കളിക്കുക' : സുരേഷ് ഗോപിക്ക് മറുപടിയുമായി ഹരീഷ് പേരടി

എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്ന് പറഞ്ഞാണ് ഹരീഷ് പേരടി മറുപടി നല്‍കിയത്.

Update: 2020-12-12 08:08 GMT
അറബിക്കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, കളമറിഞ്ഞ് കളിക്കുക : സുരേഷ് ഗോപിക്ക് മറുപടിയുമായി ഹരീഷ് പേരടി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ കടലില്‍ എറിയണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ ചലച്ചിത്ര താരം ഹരീഷ് പേരടിയുടെ തകര്‍പ്പന്‍ മറുപടി. ഇടതുസര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും ഇത്രയും മോശപ്പെട്ട ഭരണം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി അറബിക്കടലില്‍ എറിയല്‍ പ്രയോഗം നടത്തിയത്. എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്ന് പറഞ്ഞാണ് ഹരീഷ് പേരടി മറുപടി നല്‍കിയത്. ഫെയ്‌സ്ബുലൂടെയായിരുന്നു ഹരീഷ് പേരടി സുരേഷഅ ഗോപിയെ വിമര്‍ശിച്ചത്.


ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


'അറബിക്കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം...എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്...ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും...കളമറിഞ്ഞ് കളിക്കുക...




Tags:    

Similar News