ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ ദലിത് നേതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ ഹര്‍ത്താല്‍ സമയം അവസാനിച്ച ശേഷം ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു.

Update: 2020-02-23 17:47 GMT

അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ ദലിത് നേതാവ് ഉള്‍പ്പെടെ നാല് ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍ ദലിത് സഭാ ജില്ലാ വൈസ് പ്രസിഡന്റ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആലപ്പാട് വീട്ടില്‍ സൂര്യ കുമാര്‍ (44), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറ കടവ് കണ്ടത്തില്‍ പറമ്പില്‍ പ്രസാദ് (64), കൊപ്പാറക്കടവ് കുന്നത്ത് വീട്ടില്‍ കുഞ്ഞുമോന്‍ (53), അമ്പലപ്പുഴ തെക്ക് 4ാം വാര്‍ഡില്‍ പഞ്ചായത്ത് മുട്ടേല്‍ രവി പുരം വീട്ടില്‍ രതീഷ് ചന്ദ്രന്‍ (42) എന്നിവരെയാണ് അമ്പലപ്പുഴ എസ്‌ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

രാവിലെ 7.30 ഓടെ ദേശീയ പാതയില്‍ എസ്എന്‍ കവല ഭാഗത്ത് വെച്ച് ഹര്‍ത്താല്‍ അനുകൂലി കളായ ഇവര്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെതുടര്‍ന്ന് പെട്രോളിഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് സംഭവസ്ഥലത്ത് എത്തി അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് മാുകയായിരുന്നു.കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ ഹര്‍ത്താല്‍ സമയം അവസാനിച്ച ശേഷം ഇവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു.

Tags:    

Similar News