പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി; കെജ്‌രിവാളിന്റെ തോല്‍വിയില്‍ അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: കെജ്‌രിവാളിന്റെ തോല്‍വിയില്‍ പ്രതികരണവുമായി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കിയെന്നായിരുന്നു ആംആദ്മിയുടെയും കെജ്‌രിവാളിന്റെയും തോല്‍വിയെ കുറിച്ച് അണ്ണാ ഹസാരെയുടെ പ്രതികരണം.
ഒരു സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, ചിന്തകള്‍ എന്നിവ ശുദ്ധമായിരിക്കണം ജീവിതം കുറ്റമറ്റതായിരിക്കണം. ഇക്കാര്യം താന്‍ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ കെജ്‌രിവാള്‍ അതൊന്നും ശ്രദ്ധിച്ചില്ലെന്നും ഹസാരെ പറഞ്ഞു. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെയും കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ഹസാരെ. കെജ്രിവാളിന്റെ മദ്യനയത്തെ ഹസാരെ എതിര്‍ത്തിരുന്നു. കെജ്‌രിവാള്‍ ജയിലിലായപ്പോള്‍ സ്വന്തം ചെയ്തികളുടെ ഫലം എന്നായിരുന്നു വിമര്‍ശനം.
മുമ്പ് അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്‌രിവാള്‍. യുപിഎ ഭരണകാലത്തു നടന്ന അഴിമതികള്‍ക്കെതിരേ പ്രക്ഷോഭം നയിക്കാന്‍ ഇരുവരും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്. ആം ആദ്മി രൂപീകരിക്കാനുള്ള കെജ്രിവാളിന്റെ നീക്കത്തെ ഹസാരെ ശക്തമായി എതിര്‍ത്തിരുന്നു. പിന്നീട് ഇരുവരും അകലുകയായിരുന്നു.