ലെഫ്. ഗവർണറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് കെജ്‌രിവാൾ

Update: 2024-09-16 13:07 GMT

ന്യൂഡൽഹി: ഡൽഹി ലെഫ്. ഗവർണർ വി കെ സക്സേനയോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി പദം രാജിവയ്ക്കാനാണ് കുടിക്കാഴ്ചയെന്ന് അഭ്യൂഹമുണ്ട്. താൻ 48 മണിക്കൂറിനകം രാജിവയ്ക്കുമെന്നും ജനകീയ കോടതിയെ സമീപിക്കുമെന്നും അഗ്നിപരീക്ഷയെ നേരിടുമെന്നും കെജ്‌രിവാൾ പ്രസ്താവിച്ചിരുന്നു.

തങ്ങൾ സത്യസന്ധരാണെന്ന് ജനങ്ങൾ പറയുമ്പോൾ മാത്രമേ താനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇനി പദവികളിലുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ടുപേരും ജയിലിലായിരുന്നു.

ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കേണ്ടത്. എന്നാൽ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ സൽഹി തിരഞ്ഞെടുപ്പും നടത്താൻ കഴിയുമോ എന്നും കെജ്‌രിവാൾ അന്വേഷിച്ചിരുന്നു. ജനങ്ങൾ തൻ്റെ സത്യസന്ധതയ്ക്ക് സാക്ഷ്യപത്രം നൽകുന്നതുവരെ താൻ മുഖ്യമന്ത്രിക്കസേരയിൽ ഉണ്ടാവില്ലെന്നാന്ന് അദ്ദേഹത്തിൻ്റെ ശപഥം. രണ്ടു ദിവസത്തിനുള്ളിൽ എഎപി എംഎൽഎമാരുടെ യോഗം വിളിച്ച് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. 

Tags:    

Similar News