ഉരുൾപൊട്ടൽ; ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെയെത്തണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലെ ആരോഗ്യകേന്ദ്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ടീമും കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും അയയ്ക്കുമെന്നും നഴ്‌സുമാരേയും അധികമായി നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.