ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കില്ല; പിജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു

ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പിജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Update: 2021-12-11 07:32 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു. സമരം രണ്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പിജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

തിരുവനന്തപുരത്ത് ഡിഎംഇ ഓഫിസില്‍ നിന്ന് സമരപ്പന്തലിലേക്ക് പി ജി ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തി. സര്‍ക്കാരിന് ഭീഷണിയുടെ സ്വരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാര്‍ പ്രതികരിച്ചു.

സമരത്തെ തുടര്‍ന്ന് മെഡിക്കല്‍കോളജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. എന്നാല്‍ സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി വീണജോര്‍ജ് പറഞ്ഞു.

Tags:    

Similar News