ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗത്തിന്റെ പിടിയിലകപ്പെടുമെന്ന മുന്നറിയിപ്പിനിടയില്‍ ഡല്‍ഹിയില്‍ താപനില 12 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്. ഇന്ന് 43.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ഗുഡ്ഗാവില്‍ 45 ഡിഗ്രി സെല്‍ഷ്യസായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്.
ഡല്‍ഹിയില്‍ 43.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 2010 ഏപ്രില്‍ 18നായിരുന്നു അത്. 1941 ഏപ്രില്‍ 29ന് 45.6 ഡിഗ്രിയും രേഖപ്പെടുത്തി.
രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, യുപി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ഡിഗ്രി ചൂട് വര്‍ധിക്കുമെന്നും അതിനുശേഷം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറയുമെന്നും കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടി.