കാഠ്മണ്ഡു: ഒരാഴ്ചയായി പെയ്യുന്ന മഴ നേപ്പാളില്‍ പലയിടങ്ങളിലെയും ജനജീവിതം സ്തംഭിപ്പിച്ചു. പടിഞ്ഞാറന്‍ നേപ്പാളില്‍ പര്‍ബത്ത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ചുരുങ്ങിയത് ആറ് പേര്‍ മരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പോലിസ് സ്ഥിരീകരിച്ചു.
മണ്‍സൂന്‍ കാലത്ത് നേപ്പാളില്‍ ഇത്തരം അപകടങ്ങള്‍ അസാധാരണമല്ല.
നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ വെള്ളപ്പൊക്കവും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.
നേപ്പാളിലെ ആറ് ജില്ലകളില്‍ കനത്ത പ്രളയമാണ് അനുഭവപ്പെടുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ ദിവസം ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറിയിരുന്നു.
കഴിഞ്ഞ മാസം നേപ്പാളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് 40 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.