കനത്ത മഴ: വാക്‌സിനേഷന്‍ കാംപുകള്‍ അടച്ചു
തിരമാല 3.8 മീറ്റര്‍ വരെ ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം
തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്താനിരുന്ന വാക്‌സിനേഷന്‍ കാംപുകള്‍ അടച്ചു.
മഴയും കടല്‍കാറ്റും ശക്തമായ കൊല്ലം ഭാഗത്ത് ആറു ബാര്‍ജുകള്‍ കരയ്ക്കടുപ്പിച്ചു.ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്രമാവുമെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 60-70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശും. തിരമാല തീരത്ത് 3.8 മീറ്റര്‍ വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതട്ട,ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലവസ്ഥ കേന്ദ്രം അറിയിച്ചു.
അതേ സമയം തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കാംപുകളിലേക്ക് മാറാന്‍ ആരും മടികാട്ടേണ്ടതില്ലെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശിഗന്‍ അറിയിച്ചു. ആരും തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഏത് ദുരന്തവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.