വൃഷ്ടിപ്രദേശത്ത് കനത്ത മഴ; തൃശൂര്‍ പീച്ചി ഡാം തുറക്കുന്നു

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പീച്ചി ഡാമിലെ ജലവിതാനം 78.48 മീറ്ററാണ്.

Update: 2020-09-21 03:58 GMT

തൃശൂര്‍: വൃഷ്ടിപ്രദേശത്തെ കനത്ത മഴ മൂലം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജലവിതാനം 78.40 മീറ്ററില്‍ നിലനിര്‍ത്താന്‍ ഇന്ന് രാവിലെ 10 മണിക്ക് പീച്ചി ഡാം തുറക്കുന്നു. നാല് ഷട്ടര്‍ 6 ഇഞ്ച് ഉയര്‍ത്താനും കെഎസ്ഇബി വൈദ്യുതോല്‍പ്പാദനം തുടങ്ങാനുമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പീച്ചി ഡാമിലെ ജലവിതാനം 78.48 മീറ്ററാണ്. ഇത് അനുവദനീയമായതിനേക്കാള്‍ എട്ട് സെന്റീമീറ്റര്‍ കൂടുതലാണ്, ജലവിതാനം ഓരോ മണിക്കൂറിലും ഒരു സെന്റീമീറ്റര്‍ വീതമാണ് ഉയരുന്നത്.

Tags:    

Similar News