ഗുജറാത്തില്‍ കനത്ത മഴയും പ്രളയവും; മൂന്ന് പേര്‍ മരിച്ചു

Update: 2021-09-13 18:05 GMT

ഗാന്ധിനഗര്‍: ഏതാനും മണിക്കൂറുകളായി കനത്ത മഴ പെയ്യുന്ന ഗുജറാത്തില്‍ കാണാതായിരുന്ന മൂന്ന് പേര്‍ മരിച്ചു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

പ്രളയം രൂക്ഷമായ ജാംനഗറില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചു. ഒറ്റപ്പെട്ടുപോയവരെ തിരിച്ചെത്തിക്കാന്‍ വ്യോമസേനയുടെ ഹെലിക്കോപ്ടറുകളും ഉപയോഗിക്കുന്നുണ്ട്.

മരിച്ചവരില്‍ രണ്ടുപേര്‍ ജാംനഗറിലും ഒരാള്‍ രാജ്‌കോട്ടിലുമുള്ളവരാണ്. രാജ്‌കോട്ടില്‍ അഞ്ച് പേരെ കാണാതായിട്ടുണ്ട്.

കവിഞ്ഞൊഴുകുന്ന ഒരു വെള്ളക്കെട്ടില്‍ ഒരു കാര്‍ ഒലിച്ചുപോയി നേരത്തെ രണ്ട് പേര്‍ മരിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്നവരാണ് മരിച്ചത്.

പലയിടങ്ങളില്‍ നിന്നായി 1,300 പേരെ ദേശീയ ദുരന്ത നിവാരണ സേന സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. നേരത്തെ ഇവിടെ നിന്ന് 4,200 പേരെ ഒളിപ്പിച്ചിരുന്നു.

ബംഗ, ധുദേശിയ, കുനാട്, ഖണ്ഡേര, ആലിയ, മോദു, ശേഖ്പത് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയം രൂക്ഷമായത്. പ്രദേശത്തെ ഒരു ഡാം അപകടനിലക്ക് മൂന്ന് മീറ്റര്‍ താഴെ വരെ ജലം നിറഞ്ഞുകിടക്കുകയാണ്.  

Tags:    

Similar News