ചെന്നൈയില്‍ ശക്തമായ മഴ; നഗരത്തിലെ ഡ്രൈനേജ് സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു

അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

Update: 2024-10-16 11:10 GMT
ചെന്നൈയില്‍ ശക്തമായ മഴ; നഗരത്തിലെ ഡ്രൈനേജ് സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴയില്‍ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും. കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെള്ളം ഉയരാന്‍ കാരണമായത്. അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്. ഇവിടങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചെന്നൈയില്‍ കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. ദക്ഷിണ റെയില്‍വേ 4 എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്.




Tags:    

Similar News