മസ്‌കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടായിരുന്നു. മഴയെ തുടര്‍ന്ന് റോഡുകളിലും കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.
ഉച്ചയോടെയാണ് മഴയുടെ ശക്തി കൂടിയത്. നിസ്വ, ദിമാവ, തയ്യിന്‍, ഇബ്ര, ജബല്‍ അഖ്ദര്‍, ഇസ്‌ക്കി എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഇന്ത്യയില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമയി ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികളുമായി സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പോലിസും രംഗത്തുണ്ട്.