ന്യൂയോര്‍ക്ക് : അതിശക്തമായ മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് ഐലന്‍ഡ്, ഹഡ്‌സണ്‍ വാലിയിലെ ഏഴ് കൗണ്ടികള്‍ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.മണിക്കൂറില്‍ രണ്ട് ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതെന്നും റോഡുകളില്‍ വളരെ അപകടകരമായ സാഹചര്യമാണുള്ളതെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അറിയിച്ചു.
മഞ്ഞുവീഴ്ച്ചയുടെ അളവ് മണിക്കൂറില്‍ രണ്ട് മുതല്‍ മൂന്ന് ഇഞ്ച് വരെ എത്തുകയാണെങ്കില്‍ പ്രധാന റോഡുകളിലും യാത്രാ നിരോധനം ഏര്‍പ്പെടുത്തും. അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കാനും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. മഞ്ഞുവീഴ്ച്ചക്കു പുറമെ ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ന്യൂയോര്‍ക്ക് സിറ്റി, വടക്കുകിഴക്കന്‍ ന്യൂജേഴ്‌സി, ലോവര്‍ ഹഡ്‌സണ്‍ വാലി, നസ്സാവു കൗണ്ടി എന്നിവിടങ്ങളില്‍ 18 മുതല്‍ 24 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.