സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഗ്രീന്‍വുഡ് സിമിട്രിയില്‍ നടക്കും

Update: 2019-04-08 19:26 GMT

മലപ്പുറം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അമ്മാവനും സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി നാരായണന്‍ കുട്ടി നായര്‍(83) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ് ആനമങ്ങാട് പുത്തൂര്‍കുന്നത്ത് നാരായണന്‍ എമ്പ്രാന്തിരി-ലക്ഷ്മിക്കുട്ടി നായര്‍ ദമ്പതികളുടെ മകനാണ്. ഡല്‍ഹി മലയാളി അസോസിയേഷന്‍, കേരള ക്ലബ് തുടങ്ങിയ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയായിട്ടുണ്ട്. ഡാലസ് മലയാളി അസോസിയഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉപരി പഠനാര്‍ഥം 1968ല്‍ കാനഡയിലേക്കു കുടിയേറിയ ഇദ്ദേഹം 1972ല്‍ ഡിട്രോയിറ്റിലേക്കും തുടര്‍ന്ന് ഡാലസിലേക്കും താമസം മാറ്റുകയായിരുന്നു. വെറുതെ ഒരു യാത്രക്കാരന്‍ എന്ന ചെറു കഥാസമാഹാരത്തിന് മലയാളവേദി അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1996ല്‍ ഡാലസില്‍ നടന്ന ഫൊക്കാന നാഷനല്‍ കമ്മിറ്റയംഗം, ഡാലസ് കേരള ഹിന്ദു സൊസൈറ്റി, അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാന എന്നിവയുടെ രൂപീകരണത്തിലും മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാജമ്മ നായര്‍. മക്കള്‍: അനിതാ നായര്‍, വിനീതാ നായര്‍. സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഗ്രീന്‍വുഡ് സിമിട്രിയില്‍ നടക്കും.



Tags:    

Similar News