ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നു; കോടതികള്‍ക്കെതിരേ വിമര്‍ശനവുമായി സോളിസിറ്റര്‍ ജനറല്‍

Update: 2020-05-30 06:39 GMT

ന്യൂഡല്‍ഹി: ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍. കുടിയേറ്റത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വ്യാഴാഴ്ച സുപ്രിം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് അസാധാരണമായ വിമര്‍ശനവുമായി രംഗപ്രേവശം ചെയ്തത്. അതനു പുറമെ അദ്ദേഹം സര്‍ക്കാര്‍ വിമര്‍ശകരെ ആക്ഷേപിക്കുകയും അവരുടെ ഉദ്ദേശ്യങ്ങളെയും യോഗ്യതകളെയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതികള്‍ക്കെതിരെയുള്ള വിമര്‍ശനം.

രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരവസ്ഥയില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുത്തിരുന്നു. നിലവില്‍ രാജ്യത്തെ 19 ഹൈക്കോടതികളില്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. നിരവധി കേസുകളില്‍ ഇവ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ക്കു ബാധകമാവുന്ന നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ മുതല്‍ ലാബ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതടക്കം നിരവധി വിഷയങ്ങള്‍ കോടതിയിലെത്തിയിരുന്നു. ഈ ഉത്തരുകളാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചത്.

നിലവില്‍ അലഹബാദ്, ആന്ധ്രാപ്രദേശ്, ബോംബെ, കൊല്‍ക്കത്ത, ദില്ലി, ഗുവാഹത്തി, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മദ്രാസ്, മണിപ്പൂര്‍, മേഘാലയ, പട്‌ന, ഒഡീഷ, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് ഹൈക്കോടതികളാണ് കൊവിഡുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യങ്ങള്‍ പരിഗണിക്കുന്നത്. ഇതിനു പുറമേ ബോംബെ, ദില്ലി, ആന്ധ്രാപ്രദേശ്, പട്‌ന തുടങ്ങിയ ചില ഹൈക്കോടതികള്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

മേത്ത സുപ്രിം കോടതിയില്‍, ഹൈക്കോടതികളെ സമാന്തര സര്‍ക്കാരെന്ന് കുറ്റപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കും മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഉത്തരവിട്ടു. ജസ്റ്റിസുമാരായ ആര്‍ എസ് ചൗഹാന്‍, ബി വിജയന്‍ റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് കേസുകളുടെ എണ്ണം കുറച്ചുകാണിക്കാന്‍ സംസ്ഥാനങ്ങള്‍ വൃഗ്രത കാണിക്കുന്നതായി കോടതി കുറ്റപ്പെടുത്തി.

മാര്‍ച്ച് 18 ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് ആദ്യത്തെ വിശദമായ ഉത്തരവ്. ലോക്ക്ഡ റൗൃശിഴ ണ്‍ സമയത്ത് ദുരിതാശ്വാസത്തിനായി കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായ വ്യക്തികള്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം കേരള ഹൈക്കോടതിയും സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചു.

ലോക്ക് ഡൗണ്‍ തുടങ്ങും മുമ്പുതന്നെ കൊവിഡ് വിഷയത്തില്‍ കോടതികള്‍ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് 18 ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് ആദ്യത്തെ ഉത്തരവ് വന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ആശ്വാസം തേടി കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായ വ്യക്തികള്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അടുത്ത ദിവസം കേരള ഹൈക്കോടതിയും സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

ശ്രമിക് ട്രയിനുകളില്‍ ടിക്കറ്റെടുക്കുന്ന വിഷയം കര്‍ണാടക ഹൈക്കോടതി പരിഗണിച്ചിരുന്നു.


Tags:    

Similar News