സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓക്ടോബര്‍ നാലിന് തുറക്കും; പ്രിന്‍സിപ്പല്‍മാരുടെ യോഗം സപ്തംബര്‍ 10ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ പത്തിന് തുറന്നേക്കും. ആദ്യം ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ അവസാന വര്‍ഷ ക്ലാസുകളാണ് തുറക്കുക. കൂടുതല്‍ കുട്ടികളുള്ള ക്ലാസ്സുകള്‍ രണ്ടായി വിഭജിക്കാനും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഏത് രീതിയിലായിരിക്കണം പ്രവര്‍ത്തനമെന്നത് പത്താം തിയ്യതി നടക്കുന്ന പ്രിന്‍സിപ്പലുമാരുടെ യോഗത്തില്‍വച്ചായിരിക്കും തീരുമാനിക്കുക.
അറുപത് കുട്ടികളുള്ള ക്ലാസ്സുകളാണെങ്കില്‍ രണ്ടായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്തേണ്ടിവരും. രണ്ട് ഷിഫ്റ്റായി മാറ്റുകയാണ് മറ്റൊരു സാധ്യത. അതേസമയം ഏത് സാധ്യത ഉപയോഗിച്ചാലും നിലവിലുള്ള അധ്യാപകരെ വിഭജിച്ച് മാത്രമേ ചെയ്യാനാവൂ. അതിനനുസരിച്ച് അധ്യപകരെയും നിയോഗിക്കണം. അധ്യാപകരുടെ എണ്ണം കൂടാതെത്തന്നെ ക്ലാസുകളുടെ എണ്ണം കൂടുക എന്നത് പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്.
കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തവരെ മാത്രമേ കോളജുകളില്‍ പ്രവേശിപ്പിക്കൂ. സാമൂഹിക അകലം, മാസ്‌കുകള്‍ എന്നിവ നിര്‍ബന്ധമാണ്.