ഹോസ്റ്റലില്‍ നിന്നു കഞ്ചാവ് കണ്ടെടുത്ത സംഭവം; സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നു കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് ഉന്നത വിദ്യാഭ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള സോഴ്‌സുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം വെളിച്ചത്തു കൊണ്ടു വരുമെന്നും ലഹരിക്കെതിരേ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
ലഹരിക്കെതിരേ ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പ്രത്യേക കാംപയ്‌നിന് തുടക്കം കുറിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.