ഹിജാബ് ധരിക്കാന്‍ അനുമതിയില്ല; കര്‍ണാടകയില്‍ ഒരു കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ ടിസിക്ക് അപേക്ഷിച്ചു

Update: 2022-06-20 10:21 GMT

ദക്ഷിണ കന്നഡ: ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കര്‍ണാടകയിലെ ഒരു കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ ടിസിക്ക് അപേക്ഷിച്ചു. ഹമ്പനകട്ട യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളാണ് ടിസിക്ക് അപേക്ഷിച്ചത്.

ടിസിക്കുവേണ്ടി അപേക്ഷ നല്‍കിയ വിവരം പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷിയില്‍ ചില തിരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അപേക്ഷ കിട്ടിയ ഉടന്‍ ടിസി നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അനസൂയ റായ് പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോട് തിങ്കളാഴ്ച മുതല്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം കുട്ടികളും സ്‌കൂള്‍ അധികൃതരുടെ ഗൈഡ്‌ലൈന്‍ പ്രകാരമുള്ള വസ്ത്രം ധരിച്ച് ക്ലാസിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് രണ്ടാം വര്‍ഷ പിയുസി ഫലപ്രഖ്യാപനം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇപ്പോഴത്തെ രണ്ടാം വര്‍ഷക്കാരുടെ ക്ലാസുകള്‍ ഈ ആഴ്ച മുതല്‍ തുടങ്ങി.

ഹിബാജ് നിരോധനം മൂലം മറ്റ് കോളജുകളില്‍ ചേരേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക സംവിധാനമൊരുക്കുമെന്ന് മെംഗളൂരു സര്‍വകലാശാല വി സി പി എസ് യപാദിതായ പ്രഖ്യാപിച്ചിരുന്നു.

ഹിജാബ് ധരിച്ച മുസ് ലിം വിദ്യര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരേ മെയ് 26ന് ഹിന്ദുവിദ്യാര്‍ത്ഥികളുടെ പ്രകടനം നടന്നിരുന്നു. ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കരുതെന്നാണ് അവരുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷം കര്‍ണാകയില്‍ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയ ഒന്നാണ് ഹിജാബ് നിരോധനം. തുടര്‍ന്ന് ഹൈക്കോടതിയും അതില്‍ ഇടപെട്ടു.

Tags:    

Similar News