ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലും ശോഭായാത്രക്കിടയില്‍ ഹിന്ദുത്വരുടെ ആക്രമണം. പ്രദേശത്ത് സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് പോലിസ് അറിയിച്ചു. ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹിന്ദുത്വരുടെ ആക്രമണത്തിനെ മറുഭാഗം പ്രതിരോധിക്കാന്‍ ശ്രമിച്ചതായും വാര്‍ത്തയുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശോഭായാത്രക്കിടയില്‍ ഹിന്ദുത്വര്‍ വഴിയരികിലുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പോലിസ് പറയുന്നു. പലയിടങ്ങളിലും പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ട്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡല്‍ഹിയിലെ 14 ജില്ലകളില്‍ പോലിസ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ പല പ്രദേശങ്ങളും ശോഭായാത്ര കടന്നുപോകുന്ന പലയിടങ്ങളിലും ഹിന്ദുത്വര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.